കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടപ്പടി കൊള്ളിപ്പറമ്പ് മാങ്കുഴ വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര അംഗനവാടിക്ക് സമീപം കോളശേരിൽ വീട്ടിൽ സനീഷ് തമ്പാൻ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 28 ന് രാത്രി 9 മണിയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലാണ് സംഭവം. കൂത്താട്ടുകുളത്ത് നി്ന്ന് പണവുമായി സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ സംഘം പിന്തുടർന്ന് സൗത്ത് മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച് ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. അഞ്ച് പേരാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്.
