കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിലെ മരുന്നു വിലയെക്കാൾ 60% വരെ വിലക്കുറവിൽ ഇവിടെനിന്നും മരുന്നുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത പരിശോധനാ എജൻസികൾ ഉന്നത ഗുണമേന്മ ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളാണ് ഇവിടെനിന്നും ലഭിക്കുകയെന്ന് പ്രൊപ്രൈറ്ററും ഫാർമസി സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതുമായ ഡോക്ടർ അമല ടി.എ വെളിപ്പെടുത്തുന്നു.
