കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആന കിണറ്റിൽ വീണ പാതിരാത്രിമുതൽ ആനക്കും ജനങ്ങൾക്കും ദോഷമില്ലാതെ അതിനെ അവിടെ നിന്ന് മാറ്റുന്ന കാര്യത്തിൽ നാട്ടുകാർ കാണിച്ച സഹകരണത്തിനും, അവരുടെ ആത്മാർത്ഥതക്കും പുല്ലു കൽപ്പിച്ചുകൊണ്ട് വൈകീട്ട് മഴയുടെ മറവിൽ കോതമംഗലം എം എൽ എ ശ്രീ. ആന്റണി ജോണും, പെരുമ്പാവൂർ എം എൽ എ ശ്രീ. എൽദോസ് കുന്നപ്പള്ളിയും അടങ്ങുന്ന ജനപ്രതിനിധികൾ കാണിച്ച വഞ്ചനക്ക് മാപ്പുപറയണമെന്നാണ് പൊതുവായ വികാരം. പറമ്പുടമയെ പോലും കക്ഷിയാക്കാതെ വെച്ച എഗ്രിമെന്റ്റെ തന്നെ ചതിയായിരുന്നു എന്നും, ആന്റണി ജോണിനും, എൽദോസ് കുന്നപ്പള്ളിക്കും കൃത്യമായി അറിയാമായിരുന്നു ആന കിടക്കുന്നത് മലയാറ്റൂർ ഡി എഫ് ഒ യുടെ അധികാരപരിധിയിലാണെന്നും, ചർച്ചയിൽ പങ്കെടുത്തത് മലയാറ്റൂർ ഡി എഫ് ഒ ആണന്നും. എന്നിട്ടും അവരോടൊപ്പം എഗ്രിമെൻറ്റിൽ ഒപ്പിട്ടിരിക്കുന്നത് കോതമംഗലം ഡി എഫ് ഒ എന്ന് തെറ്റായ വിവരം കൊടുത്ത് ഒപ്പിട്ടതും ഇവർ അറിഞ്ഞുകൊണ്ടല്ല എന്ന് വിശ്വസിക്കാനാവില്ല. ഈ വഞ്ചനക്കൊക്കെ കൂട്ടുനിന്നവർ കിണറിന്റെ ഉടമസ്ഥനും, ആന പോയവഴിയിൽ ഉണ്ടായ നഷ്ടങ്ങൾക്കും സമയബണ്ഡിതമായി പരിഹാരം കാണണമെന്നും,
ഇനി മുതൽ വനം വകുപ്പിനെയും, ജനപ്രതിനികളെയും, വിശ്വാസത്തിലെടുക്കാതെ, മേലിൽ ഉണ്ടാകുന്ന ഇത്തരം പ്രതിസന്ധികളിൽ കർഷക പക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കുമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡന്റ്റ് സിജുമോൻ ഫ്രാൻസിസ് പത്രകുറിപ്പിൽ അറിയിച്ചു.