Connect with us

Hi, what are you looking for?

NEWS

വിശക്കുന്നോ, വിളിക്കൂ; കോട്ടപ്പടിയിൽ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിക്ക് തുടക്കമായി

കോട്ടപ്പടി : വിശക്കുന്നുണ്ടോ…. പക്ഷേ ഭക്ഷണം കിട്ടാന്‍ വഴിയില്ല…! ഒട്ടും ആശങ്കപ്പെടേണ്ടതില്ല, കോട്ടപ്പടി പഞ്ചായത്തിൽ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ലഭിക്കാൻ നിവൃത്തിയില്ലാത്തവര്‍ക്കും യഥാസമയം ഭക്ഷണം എത്തിക്കുന്നതിനായി കോട്ടപ്പടിയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്കും അതിഥി തൊഴിലാളികൾക്കും ഈ അടുക്കള പ്രയോജനപ്പെടുത്താം. ഒറ്റയ്ക്ക് കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാല്‍ ഭക്ഷണം വീട്ടിലെത്തും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കു ഭക്ഷ്യ ധന്യങ്ങളും ഭക്ഷണ പൊതികളും വിതരണം ചെയ്ത തുടങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ എംകെ വേണു, എംകെ എൽദോസ്, സെക്രട്ടറി ഷംസുദീൻ, അസിസ്റ്റന്റ് സെക്രട്ടറി രമേശ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ നിന്ന് സി.ഐ ശ്രീജിത്ത്‌, എ എസ് ഐ വേണു, സുനിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

https://www.facebook.com/937260482991296/posts/3003265936390730/

കമ്മ്യൂണിറ്റി കിച്ചൻ,  കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്,

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 9496045812, 9496045813

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...