കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി ആറ്റുപുറം പരേതനായ യോയാക്കി മകൻ ബിജു (48)എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30ന് ആണ് അപകടം. ഉപ്പുകണ്ടത്തുനിന്നും കോട്ടപ്പടിക്ക് പോവുകയായിരുന്ന സിഎം എസ് ബസും കോട്ടപ്പടിയിൽ നിന്ന് വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലമായ ഉപ്പുകണ്ടത്തേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. രണ്ടു പേരെയും ഉടൻ കോതമംഗലം എം ബി എം എം ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദേവകിയാണ് വിമലിന്റെ അമ്മ.സഹോദരങ്ങൾ : ബിജു, മായ. ബിജുവിന്റെ ഭാര്യ : രഞ്ജിത. മക്കൾ : അക്സ, (ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥി ) .ആമോസ്. (പത്താം ക്ലാസ് വിദ്യാർത്ഥി.)
📱 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ 👇
Follow this link to join my WhatsApp group:
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
