Connect with us

Hi, what are you looking for?

NEWS

നാഥനില്ലാ കളരിയായി കോട്ടപ്പടി പഞ്ചായത്ത്; ഭരണസമിതിക്ക് എതിരെ അടിമുടി ആരോപണങ്ങളുമായി കോൺഗ്രസ്

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് ഭരണ സമിതിയുടെ അധികാര ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതക്കും എതിരെ കോൺഗ്രസ് ചേറങ്ങനാൽ കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറ നവീകരണം നടത്തുന്നതിൽ വന്ന കാലതാമസം , സുതാര്യമല്ലാത്ത ഭരണ സമിതിയുടെ നടപടികൾ , എട്ടുമാസക്കാലമായി പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത അവസ്ഥ, ഫയലുകൾ തീർപ്പാക്കാനാകാതെ പദ്ധതികൾ മുടങ്ങുന്നത്, പഞ്ചായത്ത് വാഹനം പ്രിസിഡന്റ് ദുരുപയോഗിക്കുന്നത് തുടങ്ങി നിരവധി ആരോപണങ്ങളാണ് ധർണ്ണയിൽ കോൺഗ്രസ് ആരോപിച്ചത്.

16.56 ലക്ഷം രൂപയുടെ ചിറ നവീകരണം പ്രഹസനമായി തുടരുകയാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്‌ത മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ വേണു പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് K K സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.കെ എൽദോസ് , എ കെ സജീവൻ, എം കെ സുകു, ഷൈമോൾ ബേബി, ഷിജി ചന്ദ്രൻ ,ലിജോ ജോണി, ജിജി സാജു, പി വി മൈതീൻ, സുമേഷ് ശിവറാം തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...