Connect with us

Hi, what are you looking for?

SPORTS

കളിക്കളത്തിൽ വീണ്ടും എം.ജി; 6-0 ന് രാമകൃഷ്ണ മിഷൻ വിവേകാനന്ദയെ പരാജയപ്പെടുത്തി.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 4ആം ദിനവും അജയ്യരായി എം. ജി സർവകലാശാല.നാലാം ദിവസം രണ്ടു മൈതാനങ്ങളിലായി 4 മത്സരങ്ങളാണ് നടന്നത്. എം. ജി – രാമകൃഷ്ണ മിഷൻ വിവേകാനന്ദ,വെൽസ് യൂണിവേഴ്സിറ്റി-പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ -യെനൊ പോയ യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി-മദ്രാസ് യൂണിവേഴ്സിറ്റി എന്നീ മത്സരങ്ങളാണ് നടന്നത്. മാർ അത്തനേഷ്യസ് ക്യാംപസിലാണ് മത്സരങ്ങളെല്ലാം നടന്നത്. ഗ്രൗണ്ട് 1ലെ മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ എം.ജി വീണ്ടും വിജയം ആവർത്തിച്ചു.

എം ജി യൂണിവേഴ്സിറ്റി 6 ഗോളുകൾക്ക് രാമകൃഷ്ണ മിഷൻ വിവേകാനന്ദയെ പരാജയപ്പെടുത്തി. എം.എ.കോളേജിൻ്റ മുഹമ്മദ്അജ്സൽ( 7); 26, 33,43 മിനിട്ടുകളിലായി 3 ഗോളുകൾ എം.ജിക്കുവേണ്ടി നേടി.അറുപത്തിരണ്ടാം മിനിട്ടിൽ നിമ്ഷാദ് റോഷൻ ഒരു ഗോൾ വീഴ്ത്തി. രാമകൃഷ്ണ മിഷൻ വിവേകാനന്ദയുടെ 23,59 മിനിട്ടുകളിലെ രണ്ട് സെൽഫ് ഗോളുകൾ എം.ജിക്ക് ലഭിച്ചു.
എതിരില്ലാത്ത 3 ഗോളുകൾക്ക് കർപ്പകം അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷനെ വെനെപോയ യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി. ഗ്രൗണ്ട് 2 ൽ വേൽസ് – പോണ്ടിച്ചേരി മത്സരത്തിൽ ടൈബ്രേക്കിൽ പോണ്ടിച്ചേരി വിജയിച്ചു. ഒന്നിന് എതിരെ 4 ഗോളുകൾക്ക് മദ്രാസ്‌ യൂണിവേഴ്സിറ്റിയെ അണ്ണാമലൈ യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.

ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഗ്രൗണ്ട് 1ൽ രാവിലെ 7 മണിക്ക് എം. ജി. യൂണിവേഴ്സിറ്റി – കണ്ണൂർ യൂണിവേഴ്സിറ്റി മത്സരം നടക്കും. രാവിലെ 9 മണിക്ക് കേരള യൂണിവേഴ്സിറ്റി – യെനോപോയ യൂണിവേഴ്സിറ്റി മത്സരവും.ഗ്രൗണ്ട് 2ൽ രാവിലെ 7 മണിക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി – എസ് ആർ എം യൂണിവേഴ്സിറ്റി മത്സരം.9 മണിക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി – അണ്ണാമലൈ മത്സരവും നടക്കും.

You May Also Like