Connect with us

Hi, what are you looking for?

NEWS

നിർധന വ്യാപാരികളുടെ മക്കൾക്ക് പഠനസഹായം നൽകി.

കോതമംഗലം: നിർധന വ്യാപാരികളുടെ മക്കൾക്കുള്ള പഠന സഹായ പദ്ധതി ആയ വ്യാപാർ വിദ്യാ ആശ്വാസ് പദ്ധതി പ്രകാരം കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ
ടൗൺ യൂണിറ്റിലെ നിർധന വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി. കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ്‌ ജോയ് ഉൽഘാടനം നിർവഹിച്ചു. കോതമംഗലം ടൗണിൽ പാരിസ് ബ്ബ്യൂട്ടി പാർലർ നടത്തി വരവേ, രണ്ടു കിഡ്നിയും തകരാറിലായി മരണമടഞ്ഞ കാണിയാംകുടി മുഹമ്മദിന്റെ മകൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂത്ത് വിംഗ് യൂണിറ്റ് ലാപ്ടോപ് വിതരണ ചെയ്തു.

ഉദ്ഘാടനം കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ്‌ ജോയ് നിർവഹിച്ചു. രണ്ടായിരം രൂപയുടെ ക്യാഷ് വൗച്ചർ ജിജോ നെടുംങ്കല്ലേൽ നൽകി. 1000 രൂപയുടെ ക്യാഷ് വൗച്ചർ യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ്‌ നൽകി. യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര വിതരണ ചടങ്ങിൽ ജോർജ് ജോൺ, ലിബിൻ മാത്യു, അർജുൻ സ്വാമി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:കോതമംഗലം മർച്ചൻറ് അസ്സോസിയേഷൻ
ടൗൺ യൂണിറ്റിലെ നിർധന
വ്യാപാരികളുടെ മക്കൾക്ക് പഠനസഹായ വിതരണം നടത്തി.കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അനീഷ്‌ ജോയ് നിർവ്വഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...

NEWS

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിൽ വിരമിക്കുന്ന അധ്യാപക- അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മാനേജുമെൻ്റും സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ്...