Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക; പിടി വീഴും കൂട്ടത്തിൽ പിഴയും.

കോതമംഗലം : കോതമംഗലം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന നിർദ്ദേശത്തോട് പൊതുവെ പിന്നെ എവിടെ നിക്ഷേപിക്കണമെന്ന മറുചോദ്യമാണ് തിരിച്ച് കേൾക്കാറുള്ളത് പരിഹാരവുമായി കോതമംഗലം നഗരസഭ. സ്വന്തം നിലയിൽ മാലിന്യം സംസ്കരിക്കുവാൻ സാഹചര്യമില്ലാത്തവക്ക് വേണ്ടി ബദൽ സംവിധാനമൊരുക്കിക്കൊണ്ട്, മാലിന്യം വലിച്ചെറിയുന്നവർക്ക് കർശന മുന്നറിയിപ്പുമായി കോതമംഗലം നഗരസഭ. ആൻറണി ജോൺ എംഎൽഎ യുടെ “അരുത് വൈകരുത്” പദ്ധതിയുമായി കൈകോർത്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പട്ടണത്തിൻ്റെ പ്രധാന കവാടങ്ങളായ മലയിൻകീഴ്, കോഴിപ്പിള്ളി പാർക്ക്, തങ്കളം ബൈപാസ് ജംഗ്ഷൻ (ക്ലൗഡ് 9 ൻ്റെ മുൻഭാഗം), ആൻ തീയറ്ററിൻ്റെ മുൻവശം എന്നീ നാല് കേന്ദ്രങ്ങളിൽ നിത്യേന രാവിലെ 7 മുതൽ 9 വരെയുള്ള രണ്ടു മണിക്കൂർ സമയം ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യം കളക്ട് ചെയ്യും. സ്വന്തമായി ജൈവ മാലിന്യം സംസ്കരിക്കാൻ സാഹചര്യമില്ലാത്തവർക്ക് ഇത് വലിയ ആശ്വാസമാകും. അലക്ഷ്യമായി പൊതു ഇടങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുകയും പിഴ അടപ്പിക്കുകയും ചെയ്യുമെന്നും പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവരം അധികാര കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ വിവി സുരേഷ് പറഞ്ഞു.

മാലിന്യമില്ലാത്ത ശുചിത്വ സുന്ദരമായ ഒരു നഗരസഭ എന്ന ലക്ഷ്യത്തിലേക്കുള്ള ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക മാലിന്യ സംഭരണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. സ്വയം പര്യാപ്ത ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകുക, ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കുക എന്നിവയൊക്കെയാണ് തുടർ പ്രവർത്തനങ്ങൾ. ആൻറണി ജോൺ എംഎൽഎ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെവി തോമസ്, വികസന കാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെഎ നിഷാദ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിജോ വറുഗീസ്, അരുത് വൈകരുത് പദ്ധതി കോ-ഓർഡിനേറ്റർ ബെന്നി ആർട്ട് ലൈൻ, കൗൺസിലർമാരായ എൽദോസ് പോൾ, അഡ്വ.ജോസ് വറുഗീസ്, സിബി സ്കറിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസി ജോയി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....