Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിന് അഭിമാനമായി നസീറ റി എ; മികച്ച വില്ലേജ് ഓഫീസർ അവാർഡ് നാളെ ഏറ്റുവാങ്ങും.

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി റവന്യൂ വകുപ്പ്
തെരഞ്ഞെടുത്ത കോതമംഗലം വില്ലേജ് ഓഫീസർ ടി എ നസീറയെ തേടി അംഗീകാരമെത്തുന്നത് രണ്ടാം വട്ടം. തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജ് ഓഫീസറായിരിക്കെ 2016ലും ടി എ നസീറയെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞടുത്തിരുന്നു. 2001ൽ എൽ ഡി ക്ലാർക്കായി കോതമംഗലം താലൂക്ക് ഓഫീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2014 ൽ വില്ലേജ് ഓഫീസറായി ജോലി കയറ്റം ലഭിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ കണ്ടംകുന്ന് വില്ലേജ് ഓഫീസറായിട്ടായിരുന്നു നിയമനം. തുടർന്ന് ഇടുക്കി ജില്ലയിലെ കാരിക്കോട്, വണ്ണപ്പുറം എന്നീ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസറായി സേവനം അനുഷ്ഠിച്ചു.

വണ്ണപ്പുറം വില്ലേജ് ഓഫീസറായിരിക്കെ 2016 ലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യം ലഭിച്ച അംഗീകാരം. തുടർന്ന് എറണാകുളം ജില്ലയിലെ കുട്ടമംഗലം, ഇരമല്ലൂർ, വാരപ്പെട്ടി എന്നീ വില്ലേജുകളിലെ വില്ലേജ് ഓഫീസറായി പ്രവർത്തിച്ചു. 2021 ജൂൺ മാസം മുതൽ കോതമംഗലം വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി തച്ചുമഠം അലിയുടെയും പാത്തു വിന്റെയും മകളാണ്. ഭർത്താവ്: വാരപ്പെട്ടി പാറയിൽ കെ എസ് നാസർ. മക്കൾ: സിഫിൻസ്, സിജിൻസ്. റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് നാളെ (24/2/22 ) വൈകിട്ട് 6 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായായി വിജയനും റവന്യൂ വകുപ്പുമന്ത്രി കെ രാജനും പങ്കെടുക്കുന്ന ചടങ്ങിൽ നസീറ റ്റി എ അവാർഡ്‌ ഏറ്റുവാങ്ങും.

You May Also Like

NEWS

കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8. 5 കിലോമീറ്റർ...

NEWS

കോതമംഗലം :സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയനും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സഹകാരിയുമായിരുന്ന മണ്ണാറപ്രായിൽ ഷെവ. എം. ഐ. വർഗീസ് തന്റെ സപ്തതിയോടനുബന്ധിച്ചു 2004 ൽ ആരംഭിച്ച ഷെവ. എം....

NEWS

കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ...

NEWS

കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി...

error: Content is protected !!