Connect with us

Hi, what are you looking for?

NEWS

വെറ്റിലപ്പാറയിൽ കാട്ടാന കൃഷിനശിപ്പിച്ചു.

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ ഭാഗത്ത് മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോൻ്റെ കുലക്കാത്ത നൂറോളം ഏത്തവാഴകളും, കൂർക്ക കൃഷികളുമാണ് കാട്ടാന നശിപ്പിച്ചത്.കൃഷിഭവൻ വഴി ഏത്തവാഴകൾ ഇൻഷൂർ ചെയ്തതാണ് ആശ്വാസമായി കർഷകർ കാണുന്നത്. വെറ്റിലപ്പാറ ഭാഗത്തെ കർഷകരെ പൂർണ്ണമായും വിള ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നപടികൾ ആരംഭിച്ചതായി കൃഷിഭവൻ അധികൃതർ വ്യക്തമാക്കി. ആനകൾ നശിപ്പിച്ച വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ മേരി പീറ്റർ, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് കാർഷിക വികസന സമിതിയംഗങ്ങളായ കെ.കെ.വിശ്വനാഥൻ, എം.എസ്.ജോർജ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...