Connect with us

Hi, what are you looking for?

NEWS

ട്വിന്നിംഗ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു.

കോതമംഗലം : കളിചിരികളുടെ കാലമാണ് ശശവം, അത് ആസ്വദിച്ചു വളരുവാൻ നമ്മുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നതായിരിക്കണം പ്രി സ്കൂൾ വിദ്യാഭ്യാസം. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പി സ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന് വേണ്ടി എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളിൽ അക്കാദമികവും ഭൗതികവുമായ നവീകരണം നടത്തി വരുന്നു. ജില്ലയിലെ ലീഡ് പ്രി- സ്കൂളുകളുടെ ഒത്തുചേരലും ട്വിന്നിംഗ് പ്രവർത്തന മികവുകളുടെ പങ്കുവെക്കലും 2019 നവംബർ 26ന് ഗവൺവഴി ഗവ: എൽ.പി. സ്കൂളിൽ നടന്നു. പ്രി സ്കൂൾ ജില്ലാതല ശില്പശാലയായി സംഘടിപ്പിച്ച പരിപാടിയുടെ  ഉദ്ഘാടനം എം.എൽ.എ. ശ്രീ ആന്റണി ജോൺ നിർവ്വഹിച്ചു.

നഗരസഭ അധ്യക്ഷ മഞ്ജു സിജു അധ്യക്ഷയായി, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫീസർ ഉഷ മാനാട്ട് സ്വാഗതം പറഞ്ഞു. സ്കൂൾ ഹരിത ചട്ടപ്രഖ്യാപനം വൈസ് ചെയർമാൻ എ.ജി ജോർജ് നിർവ്വഹിച്ചു. വിവിധ അക്കാദമിക മൂലകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ മൊയ്തു, നിർമ്മല മോഹനൻ കൗൺസിലർമാരായ ജാൻസി മാത്യു, അംബിക സജി, മൈതീൻ മുഹമ്മദ്, കെ എ നൗഷാദ് ,ഡി. ഇ ഒ ഷീല എം.പൗലോസ്, എ ഇ ഒ പി.എൻ അനിത ,സമഗ്ര ശിക്ഷാ പ്രോഗ്രാം ഓഫീസർമാരായ പി. ജ്യോതിഷ് ,പി.കെ മഞ്ജു ബി.പി ഒ എസ്.എം, അലിയർ ,ഹെഡ്മാസ്റ്റർ ടി.എസ് റഷീദ്, ഇ എ ഷാൻ മോൻ, പി.അലിയാർ ,സിബി ജെ. അടപ്പൂർ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ട്രെയ്നർ ഐ.എച്ച് റഷീദ ട്വിന്നിംഗ് ശിൽപശാലക്ക് നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like