Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും, ആദരണീയം ചടങ്ങും, ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ടൗൺ യൂണിറ്റ് സമ്മേളനവും “ആദരണീയം 2019” യും , ഓഫീസ് ഉദ്ഘാടനവും റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. വ്യാപാരി സമിതി യൂണിറ്റ് ജില്ലാ സെക്രട്ടറി ശ്രീ സി കെ ജലീൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് KA കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച് പതാക ഉയർത്തി ആരംഭിച്ച സമ്മേളനത്തിൽ കഴിഞ്ഞ 3 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി PH ഷിയാസും വരവ് ചിലവ് കണക്കുകൾ ട്രഷറാർ PSസന്തോഷും അവതരിപ്പിച്ചു. സ്വാഗതം വൈസ് പ്രസിഡന്റ് ജോഷി അറക്കലും നന്ദി ജോ: സെക്രട്ടറി അഷ്റഫ് ഇഞ്ചക്കുടിയും പറഞ്ഞു. കോളേജ് റോഡിലെ ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഓഫീസ് സമിതി ജില്ലാ പ്രസിഡൻറ് TM അബ്ദുൾവാഹിദ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആദരണീയം 2019 സമിതി ഏരിയ രക്ഷാധികാരി അസീസ് റാവുത്തർ നിർവഹിച്ചു.

സബ് ഇൻസ്പെക്ടർ  ദിലീഷ് T യുടെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലെ മികച്ച 14 പോലീസ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരായ പോലീസ് ടീം ഉപഹാരങ്ങൾ ഏറ്റുവാങ്ങി. അയിരൂർപാടത്ത് വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ ഉൾപെട്ടവരെ പിടികൂടുവാൻ മികച്ച പ്രവർത്തനം കാഴ്ചവച്ച 14 അംഗ ഇൻവെസ്റ്റിഗേഷൻ ടീമിനും, മലേഷ്യയിൽ വച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലിറ്റിക്സ് മീറ്റിലെ ഇന്ത്യൻ ടീമംഗം ഫെസി മോട്ടിക്കുള്ള പ്രതിഭാ പുരസ്കാരം സമിതി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം, മുതിർന്ന വ്യാപാരികൾക്ക് ഉള്ള ആദരവ്, എന്നിവയാണ് സമിതി ടൗൺ യൂണിറ്റ് “ആദരണീയം 2019 ” എന്ന നിലയിൽ നൽകി ആദരിച്ചത്. ഏരിയ ഭാരവാഹികളായ KAനൗഷാദ്, MU അഷ്റഫ്, KM പരീത്, പാർലർ സമിതി ജില്ല പ്രസിഡന്റ് ഷീല രാജു തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ പട്ടണത്തിലെ നിരവധി വിഷയങ്ങൾ പ്രമേയങ്ങളായി അവതരിപ്പിച്ച് വ്യാപാരികൾ കടന്നു വന്നു. മാർക്കറ്റ് പരിസരത്തും എ ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്സിലും അടിയന്തിരമായി ശൗചാലയം സ്ഥാപിച്ചത്. പ്രവർത്തനക്ഷമമാക്കണമെന്നും പട്ടണത്തിലെ റോഡുകളിലെ വിവിധ സ്ഥലങ്ങളിൽ സീബ്രാലൈനുകൾ വരക്കണമെന്നും മാലിന്യനിർമാർജനം കാര്യക്ഷമമാക്കണം എന്നും റവന്യൂ ടവറിലെ വാടകക്കാർ വാടകയിനത്തിൽ നൽകിയ തുക പൊതു പരിപാലനചിലവിനത്തിലേക്ക് വകമാറ്റി മുറിവാടകക്കാരെ വാടക കുടിശ്ശികകാരാക്കി മാറ്റി ജപ്തി ചെയ്യുവാനുള്ള നടപടികളിൽ നിന്നും അധികാരികൾ പിന്മാറണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . സമ്മേളനത്തിൽ KA കുര്യാക്കോസ്, PH ഷിയാസ്, PS ന്തോഷ് തുടങ്ങിയവരെ പ്രസിഡന്റ് സെക്രട്ടറി ട്രഷറാർ എന്നിവരായി തിരഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like