Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാൻ തീരുമാനം.

കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം ടൗണിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ബഹു: MLA ആന്റണി ജോൺ ഉദ്യോഗസ്ഥ പ്രമുഖരുമായും വ്യാപാര സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. താലൂക്ക് തഹസിൽദാർമാരായ റേച്ചൽ വർഗീസ്, സുനിൽ നാരിയേലി, താലൂക്ക് സൂപ്രണ്ടന്റ് ഡോ: അഞ്ജലി, കോതമംഗലം പോലീസ് മേധാവി സി ഐ അനിൽ റാവുത്തർ, നഗരസഭാ ചെയർപേഴ്സൻ മഞ്ജു സിജു, വൈസ് ചെയർമാൻ എ ജി ജോർജ്, പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ എം യു അഷ്റഫ്,
പി എച്ച് ഷിയാസ്, കെ എ കുര്യാക്കോസ്, എൻ പി എൽദോസ് ഏകോപന സമിതി ഭാരവാഹികളായ ബേബി, മൈതീൻ, സേവ്യർ, നൗഷാദ് ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ ഹരി, ബെന്നി തുടങിയവരും പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.

കോതമംഗലം പട്ടണത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും (മാർക്കറ്റടക്കം) നാളെ മുതൽ (27/08/2020)രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തുറന്ന് പ്രവർത്തിക്കാം. റേഷൻ കടകൾ സാധാരണ സമയക്രമം പാലിച്ച് തുറന്ന് പ്രവർത്തിക്കാം. ഹോട്ടൽ, ബേക്കറി ഇവയിടങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഇരുന്ന് ഭക്ഷണം കഴിക്കാം.  ഇന്ന് ഉച്ചക്ക് 2 ന് ശേഷം കടകൾ തുറക്കാം. സെപ്തംബർ 1 വരെയാണ് ഈ പറയുന്ന ഇളവുകൾ ബാധകം. പ്രിയപ്പെട്ട വ്യാപാര സ്ഥാപന ഉടമകൾ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ കടകൾ തുറക്കാവൂ.
കൃത്യമായി മാസ്ക് ധരിച്ച് ,സാനിറ്റയിസർ കസ്റ്റമറിന് നൽകി, ശാരിരിക അകലം പാലിച്ച്, രജിസ്റ്ററിൽ പേരെഴുതി ഒപ്പിടീച്ച്, സാമൂഹിക ഒരുമയോടെ ആരോഗ്യ പ്രവർത്തകരോടും പോലിസിനോടും സഹകരിച്ച് മാത്രമേ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ.

(കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിക്ക് വേണ്ടി ടൗൺ സെക്രട്ടറി ഷിയാസ് P.H.)

You May Also Like

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...