Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ നിയന്ത്രണം

കോതമംഗലം : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോതമംഗലത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണം. കോതമംഗലം എം എൽ എ ആന്റെണി ജോണിന്റെ നേതൃത്വത്തിൽ നഗരസഭയിൽ വിളിച്ച് ചേർത്ത യോഗത്തിൽ, പോലീസ്, ആരോഗ്യ, വിലേജ് വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഇന്ന് മുതൽ മെയ് 9 വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും പാഴ്സൽ നൽകുന്ന ഹോട്ടലുകൾ വൈകിട്ട് 5 വരെയും മാർക്കറ്റിലെ പഴം,പച്ചക്കറി, പലവ്യഞ്ജന മൊത്തവിതണക്കാർ രാവിലെ 10 വരെയും തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനമെടുത്തു.

മറ്റൊരു വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കരുതെന്ന് പോലിസ് അധികാരികൾ അറിയിച്ചു. യോഗത്തിൽ വൈസ് ചെയർ പേഴ്സൻ സിന്ധു ഗണേശ്, കെ എ നൗഷാദ്, കെ വി തോമസ്, എ ജി ജോർജ് , സി.ഐ അനിൽ റാവുത്തർ, വില്ലേജ് ഓഫിസർ അനിൽ വർമ്മ, വ്യാപാര പ്രതിനിധികളായി എം യു അഷ്റഫ്, പി എച്ച് ഷിയാസ്, സേവ്യർ , മൈതീൻ, നൗഷാദ്, രാജു ടി എസ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....