കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. വെളുപ്പിനെ വാഹനം തട്ടിയതിനെത്തുടർന്ന് മരണപ്പെട്ടതാകാം എന്ന് കരുതുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം ചത്ത ആൺ കുറുക്കനെ മറവ് ചെയ്തു.
