Connect with us

Hi, what are you looking for?

NEWS

കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു.

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം – തോപ്രാംകുടി – എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു.കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

കോതമംഗലത്ത് നിന്നും രാവിലെ 8.30 ന് ആരംഭിച്ച് കോഴിപ്പിള്ളി – അടിവാട് – പോത്താനിക്കാട് – പൈങ്ങോട്ടൂർ – വണ്ണപ്പുറം – വെൺമണി – ചേലച്ചുവട് – കരിമ്പൻ – ചെറുതോണി – തങ്കമണി വഴി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തോപ്രാംകുടിയിൽ എത്തിച്ചേരുകയും,തോപ്രാംകുടിയിൽ നിന്നും തിരിച്ച് അതേ റൂട്ടിൽ സഞ്ചരിച്ച് 7.45 PM ന് എറണാകുളത്തെത്തി എറണാകുളത്ത് നിന്നും 8.15 PM ന് തിരിച്ച് പുറപ്പെട്ട് 10.30 PM ന് കോതമംഗലം ഡിപ്പോയിൽ അവസാനിക്കുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങിൽ എറ്റിഓ പി ഈ രഞ്ജിത്ത്,കൺട്രോൾ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,സി ഐ ടി യു നേതാക്കളായ സി എം സിദ്ദീഖ്,ആർ എം അനസ്,ഡ്രൈവേഴ്സ് യൂണിയൻ നേതാവ് എം എം സുബൈർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

error: Content is protected !!