Connect with us

Hi, what are you looking for?

NEWS

പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം തുറന്നു; കർഷകർക്കും, പച്ചക്കറി വിൽപ്പനക്കാർക്കും നേരിട്ട് ബന്ധപ്പെടുവാൻ സംവിധാനം

കോതമംഗലം : കൊവിഡ് ലേക്ഡൗണിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ ബുദ്ധിമുട്ടിലായ കർഷകർക്കായി പഴം പച്ചക്കറി സംഭരണ വിപണന കേന്ദ്രം കോതമംഗലം തങ്കളത്ത് എം എൽ എ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, ജില്ലാ മെമ്പർ ശ്രീ കെ എം പരീത് എന്നിവർ സന്നിഹതരായിരുന്നു. ജീവനി – സഞ്ജീവനി പദ്ധതി പ്രകാരം കോതമംഗലം ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും കർഷകർക്കായുള്ള രണ്ടാമത്തെ പഴം / പച്ചക്കറി – സംഭരണ വിപണന കേന്ദ്രമാണ് തങ്കളത്ത് ആരംഭിച്ചത്.

പ്രതിസന്ധി ഘട്ടത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സംരംഭം. ഏപ്രിൽ 13 ന് തിങ്കളിഴ്ച രാവിലെ വിപണന കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
കോതമംഗലം ചെറിയ പള്ളിത്താഴത്ത് ആരംഭിച്ച ബ്ലോക്കുതല വിപണി കർഷകർക്കും ഉപഭോക്താക്കൾക്കും വളരെ ആശ്വാസകരമായിത്തീർന്നതിന്റെ അനുഭവത്തിലാണ് രണ്ടാമത്തെ കേന്ദ്രം ആരംഭിച്ചത്. ബ്ലോക്കിലെ എല്ലാ കൃഷിഭവനുകളിൽ നിന്നും കർഷകർ ഉൽപ്പന്നങ്ങൾ എത്തിച്ചിരുന്നു.
വിഷു വിനോടനുബന്ധിച്ച് 100 രൂപയ്ക്ക് 3 കിലോ വരുന്ന സാമ്പാർ / അവിയൽ കിറ്റ് സെന്ററുകളിൽ ലഭ്യമായിരുന്നു.

കോതമംഗലം ബ്ലോക്കിലെ കൃഷി ഭവനുകൾ ചേർന്നാണ് പ്രവർത്തനം. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി സിന്ധു വി പി, കൃഷി ഓഫീസർമാരായ ജിജി ജോബ്‌ , സൂസൻലി തോമസ്, സഫീറ സി പി, ജാസ്മിൻ തോമസ്, നിജമോൾ പി എ കൃഷി അസിസ്റ്റൻ്റുമാരായ മുഹമ്മദ് കുഞ്ഞ് പി പി, സൈനുദ്ദീൻ കെ എം, ശ്രീകുമാർ കെ എം, ബേസിൽ വി ജോൺ, അനിത, ബീന കെ എൻ, രഞ്ജു എന്നിവർ നേതൃത്വം നല്കി.
വിഷുവിനോടനുബന്ധിച്ച് കോതമംഗലത്തെ രണ്ടു വിപണന കേന്ദ്രങ്ങളിലും നല്ല തിരക്കു തന്നെ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് വിൽപ്പന നടത്തുന്നത്.

ഉൽപ്പന്നങ്ങൾ നൽകാനുള്ള കോതമംഗലം ബ്ലോക്ക് പരിധിയിലെ കർഷകർ അതാതു കൃഷിഭവൻ ഉദ്യോഗസ്ഥരെയോ ;
62822 24816
8075248270
9495316566
നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. പച്ചക്കറികൾ ആവശ്യമുള്ള പച്ചക്കറിക്കടകൾക്കും ഇതേ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like