കോതമംഗലം :- എസ്എസ്എൽസി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക , അധ്യാപകരുടെ അഭിപ്രായസ്വാതന്ത്ര്യ വിലക്ക് പിൻവലിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇഓ ഓഫീസ് ധർണ സംഘടിപ്പിച്ചു. ഫോക്കസ് ഏരിയ പ്രത്യേകമായി തയ്യാറാക്കുകയും, എല്ലാപാ൦ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്ന് പറയുന്ന വിചിത്ര വാദം വിദ്യാർത്ഥികൾക് മാനസിക സംഘർഷത്തിന് ഇടയാക്കും .സബ് ജില്ലയിലെ പല വിദ്യാലയങ്ങളും
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കോവിഡ് പിടിപെട്ടത് മൂലം കോവിഡ് ക്ലസ്റ്റർ ആയി മാറുകയും ആഴ്ചകളോളം അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഫോക്കസ് ഏരിയ മാത്രം സ്കൂളുകളിൽ പഠിപ്പിച്ച തീർക്കാൻ പറ്റാത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്.
പ്രതികൂല സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ പൊതുപരീക്ഷയ്ക്ക് നടത്തുന്നതിന് അവസരമില്ല. പൊതു വിദ്യാഭ്യാസവകുപ്പ് ആവശ്യമായ ചർച്ചകളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം. അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യവിലക്കൽ സർക്കാരിൻറെ ഫാസിസ്റ്റ് ചിന്താഗതിക്ക് കുടപിടിക്കുന്ന നയം ആണെന്നും, അഭിപ്രായസ്വാതന്ത്ര്യം വിലക്കിനെ അംഗീകരിക്കില്ലെന്നും കെ പി എസ് ടി എ ചൂണ്ടിക്കാട്ടി. ഖാദർ കമ്മിറ്റിയുടെ മറവിൽ പൊതുവിദ്യാഭ്യാസം ഏകീകരിക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സാബു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി .സബ് ജില്ലാ പ്രസിഡണ്ട് സിജു ഏലിയാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി എസ് റഷീദ് ,ബേസിൽ ജോർജ്, ബോബിൻ ബോസ് ,ബിജു എം പോൾ ,പ്രിൻസ് പത്രോസ്,ഷാലി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ :- ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ ഇ ഒ ഓഫീസിനു മുന്നിൽ കെ പി എസ് ടി എസ് ടി എ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു .സാബു കുര്യാക്കോസ്, ടി എസ് റഷീദ് ,ബേസിൽ ജോർജ് ,സിജു ഏലിയാസ്, ബോബിൻ ബോസ് ,ബിജു പോൾ ,പ്രിൻസ് പത്രോസ്, ഷാലി മാത്യു എന്നിവർ സമീപം.