Connect with us

Hi, what are you looking for?

NEWS

അമിത വില ഈടാക്കിയതിനും, വിലവിവരം പ്രദശിപ്പിക്കാത്തതിനും പിടിവീണു; പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കോതമംഗലം താലൂക്ക് സപ്ലൈ ആഫീസുമായി ബന്ധപ്പെടുക

കോതമംഗലം : കൊറോണ പ്രമാണിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി കോതമംഗലം താലൂക്ക് സപ്ലൈ ആഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും ചേർന്ന് കോതമംഗലം താലൂക്കിലെ വിവിധ പലചരക്ക് പച്ചക്കറി മൊത്ത വ്യാപാര ഡിപ്പോകളിലും ,റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിലും, സൂപ്പർ മാർക്കറ്റുകളിലും പരിശോധന നടത്തി. നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കരുതെന്ന് കർശന നിർദ്ദേശം നല്കി. കൂടാതെ താലൂക്കിലെ 14മെഡിക്കൽ സ്റ്റാറുകൾ പരിശോധിക്കുകയും മാസ്ക്ക്, സാനിറ്റൈസർ എന്നിവയ്ക്ക് അമിത വില ഈടാക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

തങ്കളത്ത് പ്രവർത്തിക്കുന്ന ഗ്രീൻ പാർക്ക് വെജിറ്റബ്ൾസ് എന്ന സ്ഥാപനത്തിൽ വിലവിവരം പ്രദശിപ്പിക്കാത്തതിനും സാധനങ്ങൾക്ക് അമിതവില ഈടാക്കിയതിനും നടപടിക്ക് ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിന് ഉള്ളിൽ പ്രവർത്തിക്കുന്ന മേലേത്ത് ഡ്രഗ്സ് സെന്റർ, കൂടിയ വിലക്ക് മാസ്‌ക്ക് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതും നടപടിക്ക് ശുപാർശ ചെയ്തു. കോതമംഗലം പട്ടണത്തിലെ മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് മാസ്‌ക്കും സാനിടൈസറും കൂടിയ വിലക്ക് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കും എന്ന താക്കീത് നൽകി. വരും ദിവസങ്ങളിലും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പരിശോധനകൾ തുടരുന്നതാണെന്നും ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ സാധനങ്ങൾ പിടിച്ചെടുത്തത് പൊതുവിതരണ ശൃംഖല വഴി വിൽപന നടത്തുമെന്നും, അവശ്യ സാധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച് ഏതെങ്കിലും പരാതി ഉണ്ടെങ്കിൽ അക്കാര്യം താലൂക്ക് സപ്ലൈ ഓഫീസിൽ ഫോണിൽ അറിയിക്കാവുന്നതാണ്.

ഫോൺ നമ്പർ 0485-2862274,
9188527469
9188527709

You May Also Like