Connect with us

Hi, what are you looking for?

NEWS

” ഒപ്പം പദ്ധതി ” കോതമംഗലം താലൂക്കിൽ തുടക്കമായി.

കോതമംഗലം: പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അശരണരും റേഷൻ കടകളിൽ നേരിട്ടെത്തി ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ കഴിയാത്തതുമായ കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്ന ” ഒപ്പം പദ്ധതി ” യ്ക്ക് കോതമംഗലം താലൂക്കിൽ തുടക്കമായി.താലൂക്ക് തല ഉദ്ഘാടനം പുന്നേക്കാട് എ ആർ ഡി നമ്പർ 14-ാം റേഷൻകടയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചൻ ജോസഫ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത്‌ മെമ്പർമാരായ വി സി ചാക്കോ,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ പി രഘു,അഡ്വക്കേറ്റ് കെ എസ് ജ്യോതികുമാർ,താലൂക്ക് സപ്ലൈ ഓഫീസർ മുരളീധരൻ ടി കെ,അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...