Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ 145 പേർക്ക് പട്ടയം വിതരണം ചെയ്യും: ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ് ചട്ടം 1 എന്നിങ്ങനെ 145 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.ഇരമല്ലൂർ 10,കീരംപാറ 14,കുട്ടമ്പുഴ 42,കുട്ടമംഗലം 20, നേര്യമംഗലം 16,പല്ലാരിമംഗലം 5, വാരപ്പെട്ടി 4,കോതമംഗലം 24, തൃക്കാരിയൂർ 3,കുട്ടമ്പുഴ 1, പോത്താനിക്കാട് 3,കടവൂർ 3 എന്നിങ്ങനെ 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്യും. അതോടൊപ്പം 2020 ജൂൺ മാസം പുറപ്പെടുവിച്ചിട്ടുള്ള 163/2020/റവന്യൂ ഉത്തരവ് പ്രകാരം കൃഷി ഭൂമി പതിച്ച് നല്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു. പട്ടയ വിതരണത്തിൻ്റെ ഉദ്ഘാടനം ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കും.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....