കോതമംഗലം : കേരള സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി
ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന വിത്തും കൈകോട്ടും പദ്ധതിയുടെ താലൂക്ക്തല ഉത്ഘാടനം കോഴിപ്പിള്ളി സർക്കാർ സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷനായിരുന്നു. കേരള ജെർണലിസ്റ്റ് യൂണിയൻ
സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ
പദ്ധതി പ്രഖ്യാപനം നടത്തി.
സ്കൂൾ കുട്ടികൾക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു.
ജെർണലിസ്റ്റ് യുണിയൻ ജില്ലാ
പ്രസിഡന്റ് ബോബൻ കിഴക്കേത്തറ,
കോതമംഗലം ബ്ലോക്ക് പഞ്ചായത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗം ബേസിൽ യോഹന്നാൻ ,
ജെർണലിസ്റ്റ് യുണിയൻ താലൂക്ക്
സെക്രട്ടറി ദീപു ശാന്താറാം, സ്കൂൾ എച്ച് എം ഫ്രാൻസിസ് ജെ പുന്നേലിൽ, പി റ്റി എ പ്രസിഡന്റ് എൻ.വി. ബിനോയ് , പി റ്റി എ
വൈ.പ്രസിഡന്റ് ബിജു ജോർജ്ജ്,
എം പി റ്റി എ ചെയർ പേഴ്സൺ ജിജി മാത്യു,
ജെർണലിസ്റ്റ് യുണിയൻ താലൂക്ക് ജോ : സെക്രട്ടറി നിസാർ അലിയാർ,
അദ്ധ്യാപകരായ ശ്രുതികെ.എൻ.,
ജെൻസ സാഖാദർ, അബിളി എൻ.,
അൽഫോൻസാ സി.റ്റി.,സിനിമോൾ കെ.
കെ.സംസാരിച്ചു.
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പി റ്റി എ യായി തിരഞ്ഞെടുക്കപ്പെട്ട കോഴിപ്പിള്ളി സർക്കാർ സ്ക്കൂൾ പിറ്റിഎക്കുള്ള
ജെർണലിസ്റ്റ് യുണിയന്റെ ഉപഹാരം ആന്റണി ജോണിൽ നിന്നും സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.