Connect with us

Hi, what are you looking for?

NEWS

കോടികൾ മുടക്കി നവീകരിച്ച കോതമംഗലം താലൂക്ക് ആശുപത്രിയിൽ രോഗികളുടെ അമർഷവും മൂകതയും തളം കെട്ടുന്നു.

കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഇക്കഴിഞ്ഞ ജനുവരിയിലാണ് നിർവഹിച്ചത്. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന ആശുപത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രി. ആ ആശുപത്രിയിൽ ശനിയാഴ്ച പ്രദർശിപ്പിച്ച അവധിയിലുള്ള ഡോക്ടമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറൽ ആയിരിക്കുന്നത്. നിരവധി ഡോക്ടർമാർ ആണ് ശനിയാഴ്ച അവധിയിൽ. കണ്ണ് ഡോക്ടർ ട്രാൻസ്ഫർ ആയി പോയി, എല്ലിന്റെ ഡോക്ടർ ഫെബ്രുവരി 20വരെ ഉണ്ടായിരിക്കില്ല, സ്കിൻ ഇല്ല, ഇ എൻ ടി ഇല്ല, കുട്ടികളുടെ ഓ പി ഇല്ല എന്നിങ്ങനെ അവധിയിലുള്ള ഡോക്ടർ മാരുടെ നീണ്ട നിര ബോർഡിൽ എഴുതിയിരിക്കുന്നു . ഇതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഡോക്ടർമാർ ഇല്ലെങ്കിൽ പിന്നെ കോഴി ഫാം തുടങ്ങിയാലോ എന്നുവരെ ട്രോളിയവരുണ്ട്. ഓ പി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2. I8 കോടി രൂപ മുടക്കിയാണ് കോതമംഗലം താലൂക്ക് ആശുപത്രി നവീകരിച്ചത്. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രം നവീകരിച്ചപ്പോൾ ഒരുപാട് രോഗികൾക്ക് അത്‌ ആശ്വാസകരമായിരുന്നു. നിലവിലുള്ള ഒ പി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒ പി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒ പി യിൽ വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചു.

ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒ പി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്. ലാബ് സെൻ്റെറുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയായിരുന്നു നവീകരണം. എന്നാൽ ഡോക്ടമാരുടെ അവധി മൂലം ആദിവാസികൾ അടക്കമുള്ള സാധാരണക്കാരായ നിർധന രോഗികൾ വലയുകയാണ്. രണ്ടാം ശനിയാഴ്ച്ച ആയതുകൊണ്ടാണ് ഇങ്ങനെയൊരു ബോർഡ് പ്രദർശിപ്പിക്കേണ്ടിവന്നത് എന്നൊരു വാദവും ഉയർന്നുകേൾക്കുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...