Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ ഹോം -ഇൻസ്റ്റിറ്റ്യൂഷൻ-പെയ്ഡ് ക്വാറൻ്റയിനുകളിലായി 680 പേർ.

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 680 പേരാണ് ഹോം-ഇൻസ്റ്റിറ്റ്യൂഷൻ-പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 62,വാരപ്പെട്ടി പഞ്ചായത്ത് 46,കോട്ടപ്പടി പഞ്ചായത്ത് 37,പിണ്ടിമന പഞ്ചായത്ത് 60,കീരംപാറ പഞ്ചായത്ത് 34,കുട്ടമ്പുഴ പഞ്ചായത്ത് 41,പല്ലാരിമംഗലം പഞ്ചായത്ത് 27, കവളങ്ങാട് പഞ്ചായത്ത് 49, പോത്താനിക്കാട് പഞ്ചായത്ത് 40, പൈങ്ങോട്ടൂർ പഞ്ചായത്ത് 45, കോതമംഗലം മുൻസിപ്പാലിറ്റി 140 എന്നിങ്ങനെ 581പേർ ഹോം ക്വാറന്റയ്നിൽ കഴിയുന്നുണ്ട്.

സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററുകളായ നെല്ലിക്കുഴി ബസേലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 37 പേരും,ചേലാട് സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 43 പേരുമടക്കം 80 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതു കൂടാതെ താലൂക്കിൽ നിന്നുള്ള 19 പേർ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിലായി പെയ്ഡ് ക്വാറന്റയ്നിൽ കഴിയുന്നതുമടക്കം 680 പേർ താലൂക്കിൽ നിന്നും ക്വാറന്റയ്നുകളിൽ കഴിയുന്നുണ്ടെന്നും, നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....