കോതമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ 474 ഫയലുകൾ തീർപ്പാക്കി. 11.64 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. കോതമംഗലം താലൂക്ക് ഓഫീസ്, 13 വില്ലേജ് ഓഫീസുകൾ അടക്കം ഇന്ന് അവധി ദിനത്തിൽ സർക്കാർ നിർദേശാനുസരണം തുറന്നു പ്രവർത്തിച്ചു. കോവിഡ് പടർന്നതിനെ തുടർന്ന് ആസമയങ്ങളിൽ റവന്യൂ വകുപ്പിലെ അടക്കം ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പൊതു ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സർക്കാർ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങൾ എന്നിവ തീർപ്പാക്കാൻ കഴിയാതെയിരുന്നു. കോതമംഗലം തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർമാർ , വിവിധ ക്ലർക്കു മാർ അടക്കമുള്ളവർ .തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ സജീവമായി സഹകരിച്ചു. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകളിൽ നിരവധി ഫയലുകൾ തീർപ്പാക്കാതെ ജനങ്ങൾ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സർക്കാർ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടി നടപ്പാക്കാൻ തീരുമാനിച്ചത്.
