Connect with us

Hi, what are you looking for?

NEWS

ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ 474 ഫയലുകൾ തീർപ്പാക്കി.

കോതമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ  474 ഫയലുകൾ തീർപ്പാക്കി. 11.64 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. കോതമംഗലം താലൂക്ക് ഓഫീസ്, 13 വില്ലേജ് ഓഫീസുകൾ അടക്കം ഇന്ന് അവധി ദിനത്തിൽ സർക്കാർ നിർദേശാനുസരണം തുറന്നു പ്രവർത്തിച്ചു. കോവിഡ് പടർന്നതിനെ തുടർന്ന് ആസമയങ്ങളിൽ റവന്യൂ വകുപ്പിലെ അടക്കം ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പൊതു ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സർക്കാർ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിഷയങ്ങൾ എന്നിവ തീർപ്പാക്കാൻ കഴിയാതെയിരുന്നു. കോതമംഗലം തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർമാർ , വിവിധ ക്ലർക്കു മാർ അടക്കമുള്ളവർ .തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ സജീവമായി സഹകരിച്ചു. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഓഫീസുകളിൽ നിരവധി ഫയലുകൾ തീർപ്പാക്കാതെ ജനങ്ങൾ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സർക്കാർ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടി നടപ്പാക്കാൻ തീരുമാനിച്ചത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വകാര്യചാനലും രാഷ്ട്രീയ നേതാക്കളും വ്യക്തിഹത്യ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോതമംഗലം യൂണിയന്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. സമുദായത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിച്ച യോഗം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് വാങ്ങുന്നതിനുള്ള ജീവ ഫ്രീ മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. രൂപത വികാരി...

CHUTTUVATTOM

പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ...

error: Content is protected !!