Connect with us

Hi, what are you looking for?

AUTOMOBILE

കോതമംഗലം വഴിയുള്ള സുൽത്താൻ ബത്തേരി – കുമളി ബസ് സർവീസ് ആരംഭിക്കുന്നു.

കോതമംഗലം : കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി – കുമളി നൈറ്റ് റൈഡർ ബസ് സർവീസ് ഇന്ന് മുതൽ (18/11/2020) ആരംഭിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവീസ് കോവിഡ് -19 മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നൈറ്റ് റൈഡർ സർവീസ് ആരംഭിക്കുന്നത്.

ബത്തേരിയിൽ നിന്ന് രാത്രി എട്ടുമണിക്ക് സർവീസ് ആരംഭിക്കുകയും വെളുപ്പിന് 2.00-2.30 AM ഇടക്ക് കോതമംഗലത്തു എത്തിച്ചേരുകയും തുടർന്ന് വെളുപ്പിന് 5.30 AM ഓടുകൂടി കുമളിയിൽ യാത്ര അവസാനിക്കുകയും ചെയ്യുന്നു.

കുമളിയിൽ നിന്നും അന്ന് രാത്രി 7.30PM ന് പുറപ്പെടുകയും , ഏകദെശം 10.30PM ഓടുകൂടി കോതമംഗലത്തുകൂടി കടന്ന് പോകുകയും വെളുപ്പിന് അഞ്ച് മണിക്ക് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെടുക.

You May Also Like

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...