കോതമംഗലം : കോതമംഗലത്തിന് സമീപം പറമ്പിൽ മേയാൻ വിട്ടിരുന്ന കന്നുകാലികൾ ഷോക്കേറ്റ് ചത്തു. കോതമംഗലം ശോഭനപ്പടിക്ക് സമീപം പറമ്പിൽ മേയുകയായിരുന്ന കന്നുകാലികൾക്കാണ് ഷോക്കേറ്റത്. സമീപത്ത് കേടുപിടിച്ചു നിന്ന തെങ്ങ് വൈദ്ധതി ലൈനിലേക്ക് മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചതെന്ന് പശു ഉടമയുടെ ബന്ധു റെജി പറഞ്ഞു. വൈദ്യുതി ലൈൻ പൊട്ടി കന്നുകാലികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. ശോഭനപ്പടി സ്വദേശി തോപ്പിൽക്കുടി ലില്ലിയുടെ കന്നുകാലികളാണ് ചത്തത്. ചത്തതിൽ ഒന്ന് കറവപ്പശുവായിരുന്നു. ക്ഷീരകർഷകയായ ലില്ലിക്കും കുടുംബത്തിനും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
