Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം സെന്റ് ജോൺസ് മിഷനിൽ അനിശ്ചിതകാല റിലേ ഉപവാസ സമരം, ഇരുപത്തി രണ്ടാം ദിവസം.

കോതമംഗലം: “ഭൂരിപക്ഷത്തെ പുറത്താക്കി ന്യുനപക്ഷത്തിന് പള്ളികൾ പിടിച്ചു കൊടുക്കുന്നത് അവസാനിപ്പിക്കണം” നീതി നിഷേധത്തിനെതിരെയും, സഭാവിശ്വാസികൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയും, ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ ബർ യൂഹന്നോൻ റമ്പാച്ചനും നടത്തുന്ന സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും ആഹ്വാനം ചെയ്തുകൊണ്ട് കോതമംഗലം സെന്റ് ജോൺസ് മിഷൻ നടത്തുന്ന അനിശ്ചിതകാല റിലേ ഉപവാസ സമരത്തിന്റെ ഇരുപത്തിരണ്ടാം ദിവസ സമ്മേളനം പ്രൊഫ. A.P എൽദോസ് ഉദ്ഘാടനം ചെയ്തു. “ഭൂരിപക്ഷത്തെ പുറത്താക്കി ന്യുനപക്ഷത്തിന് പള്ളികൾ പിടിച്ചു കൊടുക്കുന്നത് അവസാനിപ്പിക്കണം” എന്ന് ഉദ്ഘാടന പ്രസഗത്തിൽ പ്രൊഫ. A.P എൽദോസ് പറഞ്ഞു. ശ്രീ. ജോണി തോളേലി, ശ്രീ. M.S ബെന്നി, സിസ്റ്റർ സൂസന്ന, ശ്രീ. പൗലോസ് വേട്ടാംപാറ, ശ്രീ. ഗോഡളി പുന്നേക്കാട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like