Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി

കോതമംഗലം :എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ച ദൈവത്തിന്റെ സ്വന്തം തീർത്ഥാടകൻ ഇരമല്ലൂർ പെരുമാട്ടികുന്നേൽ സാധു ഇട്ടിയവിര (101) അന്തരിച്ചു. എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്നാ പേര് അദ്ദേഹത്തിന് ലഭിച്ചത്. നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെയാണ് ദൈവത്തിന്റെ വഴിയിലേക്ക് ഈ ദാസൻ അടുപ്പിച്ചത്. പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്നാ മനുഷ്യ സ്‌നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര.അത് തന്നെയാണ് ഈ വ്യകതിത്വത്തെ വേറിട്ടതാക്കുന്നതും.

1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഏകദേശം 150ഓളം പുസ്തകങ്ങളുടെ രചയിതാവ്. അതിൽ തന്നെ മലയാളവും, ഇംഗ്ലീഷും ഉൾപെടും. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രെദ്ധയനായി . ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ഇത്‌ പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യര്‍ഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും.

കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും 5 മത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന്‍ ജിജോ കോതമംഗലം സെന്റ്. ജോർജ് ഹയർ സെക്കന്ററി ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. മരുമകൾ : ജെയ്‌സി.

മൃതദേഹ സംസ്കാര ശുശ്രൂഷ 15.03.23 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് നെല്ലിക്കുഴിയിലുള്ള വീട്ടിൽ ആരംഭിക്കുന്നു. തുടർന്നുള്ള തിരുകർമ്മങ്ങൾ കോതമംഗലം കത്തീഡ്രൽ പള്ളിയിൽ.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like

NEWS

കോതമംഗലം :എറണാകുളം ജില്ലയിലെ കവളങ്ങാട് സി ഡി എസ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ എഫ് സി യുടെ ലൈവ് ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

മൂവാറ്റുപുഴ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാന്‍ പോലീസ് നടപ്പാക്കുന്ന സൈബര്‍ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്. 42 പേരെ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മെൻറർ അക്കാദമി ഹാളിൽ വെച്ച് നടന്നു യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി.ടി. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു കോതമംഗലം...

NEWS

കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട്‌ അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ്...

NEWS

കോതമംഗലം :കോതമംഗലം നഗരസഭ തങ്കളത്ത് നിർമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആൻറണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ടോമി...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് (RRT)വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി,കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച തൃക്കാരിയൂർ ജനകീയ ആരോഗ്യ കേന്ദ്രം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു.ചടങ്ങിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

CRIME

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച്...

NEWS

കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...

error: Content is protected !!