Connect with us

Hi, what are you looking for?

NEWS

റവന്യൂ വകുപ്പിലെ പണിമുടക്ക് പൂർണ്ണം.

കോതമംഗലം: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക,
വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക ,
ഓഫീസ് അറ്റൻഡ്‌ / വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്റ് പ്രമോഷൻ ക്വാട്ട 25% ആക്കി വർധിപ്പിക്കുക,
വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്റ്മാരുടെ 50 % തസ്തികകൾ അപ്ഗേഡ് ചെയ്യുക,
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക, തുടർച്ചാനുമതിയുടെ പേരിൽ ശമ്പളം ലഭ്യമല്ലാത്ത അവസ്ഥ പരിഹരിക്കുക,
5 വർഷം പിന്നിട്ട തസ്തികകൾ സ്ഥിരപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് കോതമംഗലം താലൂക്കിൽ പൂർണ്ണം.


പണിമുടക്കിയ ജീവനക്കാർ കോതമംഗലം മിനി സിവിൽ സ്‌റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന് നടത്തിയ വിശദീകരണ യോഗം ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് ഉദ്ഘാടനം ചെയ്തു. പി.കെ.വിജയൻ, റ്റി.എസ്. ജുനൈദ് എന്നിവർ സംസാരിച്ചു.
താലൂക്ക് പ്രസിഡന്റ് വി.പി.അബദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. എം. അനിൽകുമാർ സ്വാഗതവും, എം.അനിൽകുമാർ നന്ദിയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like