കോതമംഗലം : കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ജനറേറ്റർ സൗകര്യം ഒരുക്കിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.50 കെ വി എ കപ്പാസിറ്റിയുള്ള ത്രീ ഫേസ് 415 വോൾട്ട് ഡീസൽ ജനറേറ്റർ സൗകര്യമാണ് ഒരുക്കിയത്.ജനറേറ്ററിന്റെ അഭാവം മൂലം വൈദ്യുതി ഇല്ലാത്ത സമയത്ത് വലിയ ബുദ്ധിമുട്ടാണ് റസ്റ്റ് ഹൗസിൽ അനുഭവപ്പെട്ടിരുന്നത്.ഇവിടെ ജനറേറ്റർ സൗകര്യം വേണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമായിരുന്നു.പുതുതായി ജനറേറ്റർ സൗകര്യം ഒരുക്കിയതോടെ വി ഐ പി റൂം ഉൾപ്പെടെയുള്ള 10 റൂമുകളിലേക്കും,എ സി കോൺഫെറൻസ് ഹാൾ,മിനി കോൺഫറൻസ് ഹാൾ അടക്കം റസ്റ്റ് ഹൗസിലെ മുഴുവൻ റൂമുകളിലേക്കും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുവാൻ സാധിക്കുമെന്നും,10 ലക്ഷം രൂപ ചെലവഴിച്ചാണ് ജനറേറ്റർ സൗകര്യമൊരുക്കിയതെന്നും എം എൽ എ പറഞ്ഞു.
