കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് കമ്മറ്റി സെക്രട്ടറി ബിനു സ്കറിയ അധ്യക്ഷത വഹിച്ചു. ലൈജു പൗലോസ് സ്വാഗതവും,വി വി ജയൻ കൃതജ്ഞയും രേഖപ്പെടുത്തി.യാസർ അലിയാർ,ജമാൽ ചെറുപുറം തുടങ്ങിയവർ പങ്കെടുത്തു.സി പി ഐ എം 22 -)o വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കിയത്.