കോതമംഗലം : കോതമംഗലം പ്രസ് ക്ലബിലെ ഓണോഘോഷവും കുടുംബ മേളയും ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സോണി നെല്ലിയാനി അധ്യക്ഷനായി. കോതമംഗലം സി ഐ അനീഷ് ജോയി ഓണ കിറ്റ് വിതരണം ചെയ്തു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഓണ സന്ദേശം നൽകി , പ്രസ് ക്ലബ് സെക്രട്ടറി ലെത്തിഫ് കുഞ്ചാട്ട്, ട്രഷറർ ദീപു ശാന്താറാം എന്നിവർ സംസാരിച്ചു.
