കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ
ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ സി.എം.സി., പി.ടി.എ.പ്രസിഡൻ്റ് സണ്ണി കടൂത്താഴെ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണി നെല്ലിയാനി, സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ജോഷി അറക്കൽ, കെ. പി.കുര്യാക്കോസ്, പി എ . സോമൻ, പി.സി. പ്രകാശ്,
ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജൂലി സി.എം.സി. തുടങ്ങിയവർ പങ്കെടുത്തു.
