Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിലെ സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററിൽ വിദേശത്ത് നിന്നെത്തിയ ആദ്യസംഘം എത്തി: ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററിൽ വിദേശത്ത് നിന്നെത്തിയ ആദ്യസംഘം ക്വാറൻ്റയ്ന് എത്തിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ബസോലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 36 പേരാണ് എത്തിയിട്ടുള്ളത്. അർമേനിയയിൽ നിന്നുള്ള 13 പേരും ഒമാനിൽ നിന്നുള്ള 23 അടങ്ങുന്ന 36 പേരാണ് എത്തിയിട്ടുള്ളത്. ഇവിടെ കർണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ 26 പേരുമടക്കം 62 പേർ ഇപ്പോൾ ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ട്.

ചേലാട് സെൻ്റ് ഗ്രിഗോറിയസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ കേന്ദ്രത്തിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേരും നിരീക്ഷണത്തിലുണ്ട്.ഇത്തരത്തിൽ 75 പേരാണ് നിലവിൽ കോതമംഗലം മണ്ഡലത്തിലെ സർക്കാർ ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആൻ്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും.. Please Join Our whatsapp group…  https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7

 

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...