Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു :- ആന്റണി ജോൺ എം എൽ എ.

 

കോതമംഗലം :- കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ വിപുലമായ സംവിധാനങ്ങൾ ഏർപ്പെട്ടുത്തിയിട്ടുണ്ടെങ്കിലും,കോതമംഗലത്തെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിലും കോളേജുകളിലും,അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു വിദ്യാർത്ഥികളെപ്പോലെ  ദൈനന്തിനം വീട്ടിൽ പോയി വരാൻ സാധിക്കാത്തതു മൂലം കുട്ടികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും,വിദ്യാഭ്യാസം ഉപേക്ഷിച്ച് കുടികളിലേക്ക് തിരികെ പോകുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.ഇത് പരിഹരിക്കാൻ കോതമംഗലത്ത് ഒരു ട്രൈബൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കണമെന്ന ആവശ്യം സർക്കാരിൽ സമർപ്പിച്ചിരുന്നു.നിയമസഭയിലും നേരത്തെ ഈ വിഷയം ഉന്നയിച്ചിരുന്നു.ഇതിന്റെ തുടർച്ചയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹോസ്റ്റൽ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് വകുപ്പ് മന്ത്രി കെ  രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു.പട്ടിക വർഗ്ഗ ഡയറക്ടർ റ്റി പി അനുപമ ഐ എ എസ്,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,കുട്ടമ്പുഴ  ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ,ആദിവാസി ക്ഷേമ സമിതി മേഖല കമ്മിറ്റി സെക്രട്ടറി പി കെ ബിജു എന്നിവരും യോഗത്തിൽ പകെടുത്തു.കോതമംഗലം മുൻസിപ്പാലിറ്റിയിൽ കറുകടത്തിന് സമീപം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള  കെട്ടിടം ഹോസ്റ്റൽ ആരംഭിക്കുവാൻ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി.ടി കെട്ടിടത്തിൽ എത്രയും വേഗം ഹോസ്റ്റൽ ആരംഭിക്കുവാൻ ഉള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.ഹോസ്റ്റൽ ആരംഭിക്കുന്നതോടുകൂടി കോതമംഗലത്തും പരിസരത്തുമുളള ഹയർ സെക്കന്ററി സ്കൂളുകളിലും,ആർട്സ് & സയൻസ്,എൻജിനീയറിങ്ങ്,ദന്തൽ,ആയുർവേദ,ഫാർമസി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രേവേശനം ലഭിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇവിടെ  താമസിച്ച് അവരുടെ പഠനം തുടരുവാൻ കഴിയും.ആദിവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായതെന്നും,ഹോസ്റ്റൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ “*ആദ്യ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് “* മാതിരപ്പിള്ളിയിൽ തുടക്കമായി. മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങിയിട്ടുള്ളത്. അവധി ദിവസങ്ങളിൽ തികച്ചും സൗജന്യമായി...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം “വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ...

NEWS

കോതമംഗലം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ,കുട്ടികൾക്കുള്ള അനുമോദനങ്ങളും ,ആദരവും സംഘടിപ്പിച്ചു. കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറത്തിൽ നടന്ന പരിപാടി...

error: Content is protected !!