Connect with us

Hi, what are you looking for?

NEWS

അഭിമാനകരമായ നേട്ടവുമായി കോതമംഗലം പോലീസ്; ബീഹാറിൽ പോയി സാഹസികമായി പിടികൂടൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി.

കോതമംഗലം : കോതമംഗലം വെടിവയ്പ്പു കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു. കോതമംഗലം പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വി.കെ ബെന്നി, സിവിൽ പോലിസ് ഓഫീസർ എം.കെ ഷിയാസ്, ഊന്നുകൽ സ്റ്റേഷനിലെ ഹോം ഗാർഡ് സാജു എന്നിവർക്കാണ് ഗുഡ്സർവ്വീസ് എൻട്രി നൽകുന്നത്.

കോതമംഗലത്തെ ഡെൻറൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. രാഖിലിന് തോക്ക് നൽകിയ ബീഹാർ മുൻഗർ പർസന്തോ സ്വദേശി സോനു കുമാർ (21), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ (22) എന്നിവരെയാണ് അവരുടെ ഗ്രാമത്തിൽ ചെന്ന് പോലിസ് അറസ്റ്റ് ചെയ്തത്. എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി ഹർഷിതാ അട്ടല്ലൂരി, ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത എസ്.പി കെ.കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയ്യാറാക്കിയത്.

രണ്ടാം തീയതി കേരളത്തിൽ നിന്നും പോലീസ് സംഘം പുറപ്പെട്ടു. നാലാം തീയതി ബിഹാറിൽ എത്തിച്ചേർന്നു. ബീഹാർ പോലീസുമായി ചേർന്ന് പട്ടണത്തിൽ നിന്നും 100 കിലോമീറ്റർ ദൂരെയുള്ള ച്ഛാർഖണ്ഡ് അതിർത്തിയിലെ ടെട്ടിയാവാമ്പർ ഗ്രാമത്തിൽ നിന്നുമാണ് സോനുവിനെ പിടികൂടിയത്. ഇയാൾക്കവിടെ ഒൺലൈൻ മണി ട്രാൻസാക്ഷൻറെ ഏർപ്പാടായിരുന്നു. വീടിനോട് ചേർന്ന് സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു.

കടയിൽ സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ ചെന്നാണ് സോനുവിനെ പിടി കൂടിയത്. വണ്ടിയിൽ കൊണ്ടുവരുന്ന വഴിയിൽ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുവാനും ശ്രമിച്ചു. സാഹസികമായി ചെറുത്ത് നിന്നാണ് പ്രതിയെ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്.
പാറ്റ്നയിൽ കഴിയുകയായിരുന്ന ഇടനിലക്കാരൻ മനേഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസരിക്കാനെന്ന രീതിയിലാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ബീഹാർ പോലീസിനറെ ക്രിയാത്മക സഹകരണം ഉണ്ടായിരുന്നതായി എസ്.പി കാർത്തിക് പറഞ്ഞു.

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻

You May Also Like

NEWS

നേര്യമംഗലം: അടിമാലി, ഇരുമ്പുപാലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈ റേഞ്ചിലെക്കുള്ള യാത്ര നിരോധനത്തിനെതിരെ നേര്യമംഗലം ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറു കണക്കിന് വാഹനങ്ങളുമായി പ്രതിഷേധമായി നേര്യമംഗലത്ത് വന്ന്, കാഞ്ഞിരവേലി...

NEWS

കോട്ടപ്പടി : ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക്...

NEWS

കുട്ടംപുഴയെയും മണിക്കണ്ടൻ ചാലിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത്പാലം അടിയന്തിരമായി പുതുക്കിപണിത് ഈ പ്രദേശത്തെ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആം ആദ്മിപാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം സംഘടിപ്പിച്ച ക്ഷേമരാഷ്ട്ര വിളംബര ജാഥയുടെ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ നിന്നും പുഴയിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കരക്ക് അടുപ്പിച്ചു. മലവെള്ള പാച്ചിലിൽ പുഴയിലൂടെ ഒഴുകി വന്ന പിടിയാനയുടെ ജഡം ഫോറസ്റ്റുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് കോതമംഗലം അഗ്നി...