Connect with us

Hi, what are you looking for?

CRIME

പണയം എടുത്ത് തരാമെന്ന് പറഞ്ഞു പണം തട്ടിയ യുവാവിനെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : പണയം വച്ച സ്വർണ്ണാഭരണങ്ങൾ എടുത്ത് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബൈസൺവാലി വാഗത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (35) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പണയാഭരണങ്ങൾ എടുത്ത് നൽകാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയായ അജിത്ത് എന്നയാളില്‍. നിന്ന് മൂന്നര ലക്ഷം രൂപ വാങ്ങിയ ശേഷം മുക്കുപണ്ടങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 3 നായിരുന്നു സംഭവം. ബോബി ഫിലിപ്പ് വർഷങ്ങളായി സംസ്ഥാനത്തിലെ പല ഭാഗങ്ങളിലുമുള്ള നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഴക്കുളത്ത് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നുമാണ് പിടികൂടിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി.ബിജോയ്, എസ്.ഐമാരായ ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐമാരായ സലീം, ഇബ്രാഹിം, എസ്.സി.പി.ഒ മാരായ ദിലീപ്, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...