Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ പട്ടയ പ്രശ്നങ്ങളിൽ തുടർ നടപടികൾ വേഗത്തിലാക്കുവാൻ തീരുമാനം.

കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പട്ടയവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുവാനും ഇതിന് ആവശ്യമായ ജീവനക്കാരെ കോതമംഗലത്തേക്ക് ജില്ലാ തലത്തിൽ നിന്നും തന്നെ ക്രമീകരിച്ചു നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ആൻ്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ജാഫർ മാലിക്,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, തഹസിൽദാർ (എൽ ആർ)കെ എം നാസർ,ഇ കെ ശിവൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....