യു.കെ : പിടവൂർ പുൽപ്രപുത്തൻവീട്ടിൽ പരേതനായ ശങ്കരൻനായരുടെ മകൻ ശിവപ്രസാദ് (54) ലണ്ടനിൽ ഫോറസ്റ്റ് ഗേറ്റിൽ നിര്യാതനായി. ഭാര്യ; സജിത (അധ്യാപിക, എൻ എസ് എസ് എച്ച് എസ് എസ്, വാരപ്പെട്ടി). കോതമംഗലം പിടവൂർ പല്ലാരിമംഗലം പുൽപ്രപുത്രൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ശിവപ്രസാദ്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ശിവപ്രസാദിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് അസുഖം ബാധിച്ച് കുഴഞ്ഞുവീഴുമ്പോൾ അരികിൽ മകനുണ്ടായിരുന്നു. മകൻ കാർത്തിക് ലണ്ടനിലെ ഒരു സർവകലാശാലയിൽ വിദ്യാർത്ഥിയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
