Connect with us

Hi, what are you looking for?

AGRICULTURE

വർഷങ്ങളായി തരിശായി കിടക്കുന്ന പാടത്ത് വിത്ത് വിതച്ച് ആഘോഷിച്ചു.

കോതമംഗലം : കോതമംഗലം നഗരസഭാ കൃഷിഭവൻ വർഷങ്ങളായി തരിശായി കിടക്കുന്ന പാടത്ത് വിത്ത് വിതച്ച് ആഘോഷിച്ചു. സുഭിക്ഷ കേരളം പദ്ധതിയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇത്തവണത്തെ കർഷക ദിനം. മുനിസിപ്പാലിറ്റി നാലാം വാർഡിൽ കരിങ്ങഴ മൊളേപ്പാടത്ത് അഡ്വ.വർഗീസ് മുണ്ടയ്ക്കലിൻ്റെ 10 വർഷമായി തരിശുകിടക്കുന്ന ഒരു ഹെക്ടർ നിലം ഏലിയാസ് പെരുവിങ്കൽ എന്ന കർഷകനാണ് കതിരണിയിക്കാൻ കൃഷിയിറക്കുന്നത്. കോതമംഗലം നഗരസഭ വൈസ് ചെയർമാൻ എ.ജി.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വിത്ത് വിതയ്ക്കൽ ഉത്ഘാടന വും, കർഷകനെ പൊന്നാടയണിയ്ക്കലും നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു നിർവ്വഹിച്ചു.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ സിന്ധു ജിജോ, മുൻ കൗൺസിലറായ വി. വി കുര്യൻ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ സീനത്ത് ബീവി, നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടീനാ മാത്യു, കൃഷി അസിസ്റ്റൻ്റ് ഇ പി സാജു എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ചുരുക്കം കർഷകരും പരിപാടിയിൽ പങ്കെടുത്തു.

You May Also Like