CRIME
കോതമംഗലത്ത് പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി തൂങ്ങി മരിച്ചു.

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച് തൂങ്ങിയത്. ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 10.45- ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
CRIME
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി ചെറുവട്ടൂരിൽ പ്രതിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചും എയർ പിസ്റ്റൽ ഉപയോഗിച്ച് പല പ്രാവശ്യം വെടിവെക്കുകയും ചെയ്തുവെന്നാണ് പരാതി.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ PT ബിജോയിയുടെ നേതൃത്വത്തിൽ പ്രതിയെ രണ്ടാർ കരയിലെ വീട്ടിൽ നിന്നും ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CRIME
വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ . ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. അതിഥിത്തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില് വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.