Connect with us

Hi, what are you looking for?

CHUTTUVATTOM

ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതി.

പെരുമ്പാവൂർ : ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിസംസ്ഥാന സർക്കാരിലേക്ക് 2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചു. മാർച്ച് 15 ന് ഫാം ഡേയും നടത്തുന്നതിന് വേണ്ടിയുള്ള സന്നാഹങ്ങൾ ക്കും തുടക്കം കുറിച്ചു. ഇഞ്ചിപ്പുൽ തൈലത്തിന്റെ വിലവർധിച്ച സാഹചര്യത്തിൽ ഇഞ്ചിപ്പുൽ കൃഷി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനും, കൃഷി ചെയ്യുന്ന ഉൽപ്പന്നം തിരികെ കളക്ട് ചെയ്തു പുൽത്തൈലം ആയി ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ വിപണന ശാല വഴി വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും ഉള്ള പദ്ധതിയുടെ രൂപരേഖ ചർച്ചചെയ്തു.
ഫാമിൽ കൂടുതലായി മണ്ണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും വേണ്ടത്ര ജോലിക്കാരെ നിയമ്മിക്കുന്ന കാര്യം ഉടനെ ചെയ്യും എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ പുതിയ മണ്ണ് ഗവേഷണ കേന്ദ്രം വരുന്നതോടുകൂടി കർഷകർക്ക് മണ്ണിന്റെ ഘടന മനസ്സിലാക്കി കൃഷി ചെയ്യുവാൻ സാധിക്കും. ഉൽപ്പന്നവർധനവ് ലക്ഷ്യമാക്കി കൃഷി ഇറക്കുമ്പോൾ ലാഭം കൂടുവാൻ പുതിയ ഈ സംരംഭത്തിന് സാധിക്കും.
കൂടാതെ ഗുണമേന്മയുള്ള രാമച്ചം കൂടുതലായി വികസിപ്പിച്ചെടുക്കാനും, അത് വിപണനം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും എംഎൽഎ അറിയിച്ചു. ക്യാൻസർ ചികിത്സയ്ക്ക് ഏറെ ഫലപ്രദമായ ഔഷധസസ്യങ്ങൾ കൂടുതലായി കൃഷി ചെയ്യുന്നതിനും, ഇതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് അറിയിക്കുന്നതിന് ആവശ്യമായ പദ്ധതി രൂപീകരിക്കുവാൻ ധാരണയായി. കൂടാതെ ഓടക്കാലി ഫാമിൽ വികസിപ്പിച്ചെടുത്ത രാമചത്തിന്റെ വിത്തുകളുടെ ലോഞ്ചിങ് ഫാം ഡേയിൽ നടത്തുമെന്നും നടത്തുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
ഫാം മേധാവിയുടെ ചേംബറിൽ വച്ച് കൂടിയ ഉപദേശകസമിതി യോഗത്തിലും സന്ദർശനവേളയിലും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ഡോ. സുരേഷ് കുമാർ പി. കെ. പ. ഡോ. ജ്യോതി എം.എൽ, ഡോ. ആൻസി ജോസഫ്,. ഡോ. തങ്കമണി കെ.,എൽദോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...