കോതമംഗലം : ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. വില്ലാഞ്ചിറ കയറ്റത്തിൽ വനത്തിൽ നിന്നിരുന്ന ഒരു പാഴ്മരം ഒടിഞ്ഞ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സേനാംഗങ്ങളായ കെ.എം.മുഹമ്മദ് ഷാഫി, കെ.എൻ.ബിജു, പി.എം.ഷാനവാസ്, കെ.എ ഷംസുദ്ദീൻ, ആർ.എച്ച് വൈശാഖ്, വി.എം. മിഥുൻ, കെ.വിഷ്ണുദാസ് എന്നിവരും റെസ്ക്യൂ ടീമിലുണ്ടായിരുന്നു.
