കോതമംഗലം : നേര്യമംഗലം ഭാഗത്ത് വനാതിർത്തി പങ്കിടുന്ന ദേശീയ പാതയിൽ ഗതാഗത തടസം നീക്കാൻ വനപാലകർ രംഗത്തിറങ്ങി. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡിൻ്റെ ഇരുവശത്തുമുള്ള ഗതാഗത തടസം സൃഷ്ടിക്കുന്ന ഈറ്റയുൾപ്പെടെയുള്ളവയാണ് വെട്ടിമാറ്റിയത്. റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന ഈറ്റ പലപ്പോഴും ഡ്രൈവർമാർക്ക് കാഴ്ച മറയ്ക്കാറുണ്ട്.
മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരവും, നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും , വാളറ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് പട്ടേരിയുടെയും നേതൃത്വത്തിൽ ലാലു K M , CK അജയൻ , രതീഷ് . R. നായർ, EJ ജോസഫ് , ഫയർ വാച്ചർമാർ എന്നിവർ ചേർന്നാണ് വാളറ മുതൽ നേര്യമംഗലം വരെ ഉള്ള NH റോഡിന്റെ ഇരുവശത്തുമുള്ള ഗതാഗത തടസ്സമായി നിൽക്കുന്ന ഈറ്റ ശിഖിരങ്ങൾ വെട്ടി മാറ്റിയത്.