കോതമംഗലം :കാട്ടാന ശല്യം രൂക്ഷമായ നീണ്ട പാറയിൽ പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലന്ന് പറഞ്ഞ് കർഷകൻ ലോവർപെരിയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ കമാനത്തിന് മുകളിൽ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കി. നീണ്ട പാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ഓലിക്കൽ പീതാംബരൻ എന്ന കർഷകനാണ് ലോവർപെരിയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ നീണ്ടപാറയിൽ സ്ഥാപിച്ചിരിക്കുന്ന കാമനത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പ്രദേശത്തു ഇപ്പോൾ കാട്ടാന ശല്ല്യം അതി രൂക്ഷമാണ്. ഇവിടുത്തുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് പീതാംബരം പറയുന്നത്.
കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് കൃഷിചെയ്യാൻ സാധിക്കുന്നില്ലെന്നും,ഈ വിവരം കഴിഞ്ഞദിവസം കൃഷിമന്ത്രിയെ ഫോണിൽ വിളിച്ച് പരാതി പറയുകയും ചെയ്തിരുന്നതായും പീതാംബരൻ പറയുന്നു. കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചക്കായി വിളിച്ചിരുന്നു .
ഇതിൽ പീതാംബരൻ തൻറെ ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു.
നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പീതാംബരൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
തുടർന്നാണ് പീതാംബരൻ ഇപ്പോൾ ആത്മഹത്യ ഭീഷണിയുമായി ലോവർപെരിയാർ കമാനത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിയുമായി എത്തിയത്.
ഊന്നുകൽ പോലീസ് സ്ഥലത്ത് എത്തി ഇയ്യാളുമായി സംസാരിച്ചെങ്കിലും കമാനത്തിന് മുകളിൽ നിന്ന് ഇറങ്ങാൻ ആദ്യം തയ്യാറായില്ല. എം എൽ എ നേരിട്ട് വന്ന് കാട്ടാന പ്രശ്ന പരിഹാരത്തിന് ഉറപ്പ് നൽകിയാൽ മാത്രമേ താഴെ ഇറങ്ങു എന്ന നിലപാടിലാണ് ഇദ്ദേഹം. എന്നാൽ കവളങ്ങാട് പഞ്ചായത്ത്, ഊന്നുകൽ പോലീസ്, വനം വകുപ്പ്, കോതമംഗലം അഗ്നി രക്ഷാനിലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനുനയിപ്പിച്ചു ഇദ്ദേഹത്തെ താഴെഇറക്കി.