കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. മർദ്ദനമേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയെന്ന് രക്ഷിതാക്കളും, സ്കൂൾ അധികൃതരും അറിയിച്ചു.
സംഭവത്തെക്കുറിച്ച് രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി.
ഹൈദരാബാദ് ഡെപ്യൂട്ടി കമ്മിഷണർ റീജിയണൽ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. സംവത്തെക്കുറിച്ച് ആരും പ്രതികരിക്കാൻ തയ്യാറായില്ല.