Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് എൻ സി പി യിൽ പൊട്ടിത്തെറി; ബാബു പോൾ പാർട്ടി വിട്ടു.

കോതമംഗലം : കോതമംഗലത്ത് എൻ സി പി യിൽ പൊട്ടിത്തെറി. മുൻ ജില്ലാ പഞ്ചായത്ത്‌ അംഗവും കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്മായിരുന്ന ബാബു പോൾ എൻ സി പി വിട്ടു. ജനാധിപത്യ കേരളകോൺഗ്രസ്‌ൽ നിന്നും എൻ സി പി യിൽ എത്തിയ പൊതുപ്രവർത്തകനാണ് ബാബു. കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ പുനഃ സംഘടനയാണ് പൊട്ടിത്തെറിയിലേക്കും പിന്നീട് രാജിയിലേക്കും എത്തിയത്. നിലവിലെ പ്രസിഡന്റ് ആയിരുന്ന ടി. പി തമ്പാനെ മാറ്റി, എൻ സി പി യുടെ കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് ആയി തോമസ് ടി ജോസഫ് നെ നിയമിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി കാരണമായി. ഇത്‌ ചേരി പൊരിന് വഴി വെക്കുകയും ബാബു പോളിന്റെ രാജിയിൽ കലാശിക്കുകയും ചെയ്യ്തു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് തമ്പാനെ മാറ്റി, തോമസിനെ നിയമിച്ചത് എന്നാണ് ആക്ഷേപം. പി. സി. ചാക്കോയുമായി അടുപ്പമുള്ളവരെ പാർട്ടിയുടെ നേതൃ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

എൻ സി പി വിട്ട ബാബു പോളിനെ വീണ്ടും ജനാതിപത്യ കേരള കോൺഗ്രസിലേക്ക് മടക്കി കൊണ്ടു വരാനുള്ള അനുനയന നീക്കവും അണിയറയിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജനാതിപത്യ കേരള കോൺഗ്രസ്‌ നേതാക്കൾ ബാബുവിന്റെ കോതമംഗലത്തെ വസതിയിൽ എത്തി ചർച്ചകൾ നടത്തി. ജനാധിപത്യ കേരള കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് ചെയർമാൻ പി സി ജോസഫ് എംഎൽഎ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി തുടങ്ങിയ നേതാക്കളെത്തി ബാബുവിനെ കണ്ടു. ഒരു വാഹനാപകടത്തിൽ പെട്ടു വീട്ടിൽ വിശ്രമിക്കുകയാണ് ബാബു. എൻസിപിയുമായി തെറ്റി നിൽക്കുന്ന ബാബു പോളിനെ സന്ദർശിച്ചു നേതാക്കൾ ചർച്ചകൾ നടത്തുകയും എല്ലാ കാര്യങ്ങളും പറഞ്ഞ് പരസ്പരംധാരണയിലെത്തുകയും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റുമായും സ്ഥാനമേറ്റെടുത്തു മുന്നോട്ടുപോകണമെന്ന് പി.സി ജോസഫ് ആവശ്യപ്പെടുകയും ചെയിതു. ബാബു പോൾ അത് അംഗീകരിക്കുകയും ചെയ്തു.

എൻസിപിയിൽ സംസ്ഥാനതലത്തിൽ ഒറ്റയാൻ പോക്കാണ് നടക്കുന്നതെന്നും പാർശ്വവർത്തികളയും സ്വന്തക്കാരെയും ബന്ദുക്കളെയും പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റുകയാണ് ചെയ്തു വരുന്നതെന്ന് ബാബു ആരോപിച്ചു. ഈ അഭിപ്രായ ഭിന്നത മൂലം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രധാനപ്പെട്ട നേതാക്കൾ കൊഴിഞ്ഞു പോയി കൊണ്ടിരിക്കുകയാണെന്നും അതിന്റെ അവസാന ഉദാഹരണമാണ് താൻ എന്നും ബാബു പറഞ്ഞു. ഒട്ടനവധി പേർ ഇനിയും എൻസിപി എന്ന പാർട്ടി വിട്ട് പോരുമെന്നും ബാബുപോൾ സൂചിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം: ന്യൂയോർക്ക് ആസ്ഥാനമായ അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സിന്റെ (എഎസ്എംഇ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരത്തിൽ എം. എ എഞ്ചിനീയറിങ് കോളേജിന് ആഗോള അംഗീകാരം.സമുദ്രാന്തർഭാഗത്തെ മാലിന്യ ശുചീകരണത്തിനായുള്ള സ്വയംപ്രവർത്തന ശേഷിയുള്ള...

NEWS

പെരുമ്പാവൂര്‍: എക്‌സൈസ് സംഘം പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ എറണാകുളം...

NEWS

കോതമംഗലം : യുഡിഎഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടപ്പടി മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  റോഡ് ഷോയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനത്തിൽ യു. ഡി. എഫ്....

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...